ഈ ബ്ലോഗ് തിരയൂ

2015, മാർച്ച് 18, ബുധനാഴ്‌ച

തെറ്റി ഞാൻ കാണാതെ/ ര-ക്ഷകൻ കൂടെ ഞാൻ/ Down in the valley with my

9.a
തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോ
ചുറ്റി പാരം കാടാകെ നാഥനില്ലാതെ
വിട്ടു നിൻ വഴികൾ കല്പനകൾ എന്നിവ
പട്ടു എൻ ഹൃദയം ഘോരകൃത്യത്താൽ

   ശുദ്ധമാക്ക എന്നെ ആകമാനം 
   ശുദ്ധനാം യേശുവേ നിന്റെ രക്തത്താൽ 
   ശുദ്ധമാക്ക എന്നെ ആകമാനം 
   ശുദ്ധനാം യേശുവേ നിന്റെ രക്തത്താൽ 

ദുഷ്ടരായ കള്ളർ കൈയ്യിൽ പെട്ടവനെപോൽ
ദുഷ്ടരാകും പെയ്ഗണത്താൽ ചുറ്റപ്പെട്ടഹോ
കഷ്ടതയിൽ വീണുഴലും എഴയാമെന്നെ
തൃക്കരത്തിലേന്തി സ്വസ്ഥമാക്കുക

നല്ലിടയനാകുമെന്റെ പൊന്നുകാന്താ നിൻ
വല്ലഭത്താലുള്ളലിഞ്ഞു തേടുക എന്നെ
ശക്തനാക്കുകാകമാനം ക്ഷീണനാമെന്നെ
കെട്ടുക എൻ പാപമുറിവുകളെ

എൻ ആത്മാവേ ഉള്ളിൽ ഖേദിക്കുന്നതെന്തിന്നു
തന്റെ ജീവൻ എകിയോൻ താൻ നിന്നെ വിടുമോ?
താൻ ചുമന്നു കൊണ്ടുപോകും സ്വർഗ്ഗസീയോനിൽ
തൻ വിളികേട്ടു സന്നിധൗ ചെല്ലുകിൽ

9.b.
http://www.hymntime.com/tch/non/mal/follow_on_mal.htm
ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
പൂക്കളും അരുവിയും കുളിർ എ-കിടും
താൻ നടത്തും പാത എല്ലാം പിൻ തുടർന്നിടും
തൻ പാതെ ഗമിച്ചു ഞാൻ ജയം നേടും!
             പല്ലവി
പോകാം പോകാം യേശു പാതെ പോകാം
എന്തുവ-ന്നാലും തൻ പാതെ പോയീടാം
പോകാം പോകാം യേശു പാതെ പോകാം
താൻ നടത്തും പാതെ നാം പിൻ-പോ-യീ-ടാം

ര-ക്ഷകൻ കൂടെ ഞാൻ താഴ് വാരെ പോയിടും
ഭീകരമാം കാറ്റും കോളും ഉ-ണ്ടെങ്കിലും
തൻ കരം പിടി-ച്ചെന്നാൽ ഭയം വരില്ലോട്ടും
നാഥൻ കൂടെയുള്ളതാൽ ഞാൻ പേ-ടി-ക്കാ

താഴ്-വാരെയോ വൻ ഘോര പാറക്കെട്ടിലോ
ഏതു പാത-യായെ-ന്നാലും പിൻ-ഗമിക്കാം
സ്വൈ-രമായി താൻ നടത്തും തന്റെ പാതയിൽ
ശുദ്ധരോത്തു നാമും ചേരും സ്വർ-ദേശേ

9.c
http://www.hymntime.com/tch/htm/f/o/l/followon.htm

Down in the valley with my Savior I would go,
Where the flowers are blooming and the sweet waters flow;
Everywhere He leads me I would follow, follow on,
Walking in His footsteps till the crown be won.
               Refrain
Follow! follow! I would follow Jesus!
Anywhere, everywhere, I would follow on!
Follow! follow! I would follow Jesus!
Everywhere He leads me I would follow on!

Down in the valley with my Savior I would go,
Where the storms are sweeping and the dark waters flow;
With His hand to lead me I will never, never fear,
Danger cannot fright me if my Lord is near.
 
Down in the valley, or upon the mountain steep,
Close beside my Savior would my soul ever keep;
He will lead me safely in the path that He has trod,
Up to where they gather on the hills of God.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ