7.a
http://www.hymntime.com/tch/non/mal/blessed_assurance2_mal.htm
യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞു പോയ്!
കണ്ടാലും സർവ്വം പുതിയതായ്!
എനിക്ക് പാട്ടും പ്രശംസയും
ദൈവ കുഞ്ഞാടും തൻ കുരിശും (2)
യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തീർന്നു എൻ ആന്ധ്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ
യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി അത്മാവിനാൽ
യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
ഈ സ് നേഹ ബന്ധം നില്ക്കും സദാ
മരണത്തോളം സ് നേഹിച്ചു താൻ
നിത്യതയോളം സ് നേഹിക്കും താൻ
യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
നിന്റെ സമ്പാദ്യം ഞാൻ രക്ഷകാ
നീ എൻ കർത്താവും സ് നേഹിതനും
ജീവ ദാതാവും സകലവും
7.b
http://www.hymntime.com/tch/non/mal/blessed_assurance_mal.htm
നിശ്ചയമേശു എന്റെ സ്വന്തം
ദിവ്യമഹത്വം അനുഭവം
രക്ഷിച്ചു എന്നെ വീണ്ടെടുത്തു
ധ്വീജനായി രക്തത്തില്‍ കുളിച്ചു
ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും
ഇതെന്റെ സാക്ഷി എന്‍ ഗീതം ഹേ
ഈശോയെ വാഴ്ത്തും എന്നെന്നേക്കും
പൂര്‍ണ്ണമാം താഴ്മ സ്വസ്തതയും
യേശുവിലെനിക്കാനന്തവും
കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി
സ്നേഹസമുദ്രേ മുങ്ങിയഹോ
പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍
സന്തോഷ കാഴ്ച കാണുന്നേ ഞാന്‍
ദൂതരിറങ്ങി മേലില്‍നിന്നും
സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു
7.c1.
https://www.blogger.com/blogger.g?blogID=3681995027633726507#editor/target=post;postID=8260494324258572506
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കുകിലുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേസ്തുതിക്കും
പല്ലവി
ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ (2)
2.ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.....
ഹാ! എത്ര ഭാഗ്യം
3.ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും....
ഹാ! എത്ര ഭാഗ്യം
4.കണ്ണുനീരെല്ലാം താൻ തുടക്കും വർണ്ണവിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ...........
ഹാ! എത്ര ഭാഗ്യം
5.വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-..................
ഹാ! എത്ര ഭാഗ്യം
6.ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ........
ഹാ! എത്ര ഭാഗ്യം
7.d
നീ മതിയായ ദൈവമല്ലോ നിന്‍ കൃപ സത്യം സാദ്ധ്യമല്ലോ
നീ സര്‍വ്വ ശക്തന്‍ തന്നെ പരാ! നീ മതി സാധുവിന്നു സദാ
നീയോഴിഞ്ഞാരും വേണ്ടെനിക്ക്
നിന്‍ കൃപയേറെ താ പരനെ (2)
നീ മതിയായ ദൈവമല്ലോ- സര്‍വ്വവും നിന്നാല്‍ സാദ്ധ്യമല്ലോ
നീയെന്നെ വീണ്ടെടുത്തതിനാല്‍- നീയെന്റെ ശക്തിയായതിനാല്‍
നീ മതിയായ ദൈവമല്ലോ- നിന്തിരുനാമം ശുദ്ധമല്ലോ
ലജ്ജപ്പെടാത്തോര്‍ സാക്ഷിയായി - ലോകത്തിലെന്നെ കാക്കേണം നീ.
നീ മതിയായ ദൈവമല്ലോ- എന്റെ വിശ്വാസം നിന്നിലല്ലോ
നിന്‍ കൃപയെനിക്കുമതിയെ- എന്തുവന്നാലും എന്‍ നിധിയെ
നീ മതിയായ ദൈവമല്ലോ- സര്‍വ്വ സമ്പൂര്‍ണ്ണന്‍ ആകുന്നല്ലോ
നീ എനിക്കായി ജീവിക്കുന്നു- നിങ്കല്‍ എല്ല്ലാം ഇന്നേല്പിക്കുന്നു.
നീ മതിയായ ദൈവമല്ലോ- ജീവമൊഴികള്‍ നിന്നിലല്ലോ
നിന്നെ വിട്ടെങ്ങു പോകുമെങ്ങള്‍- നിന്നിലുണ്ടെന്നും ആശിഷങ്ങള്‍
7.e
http://www.hymntime.com/tch/htm/b/l/e/blesseda.htm
Blessèd assurance, Jesus is mine!
O what a foretaste of glory divine!
Heir of salvation, purchase of God,
Born of His Spirit, washed in His blood.
Refrain
This is my story, this is my song,
Praising my Savior, all the day long;
This is my story, this is my song,
Praising my Savior, all the day long.
Perfect submission, perfect delight,
Visions of rapture now burst on my sight;
Angels descending bring from above
Echoes of mercy, whispers of love.
Perfect submission, all is at rest
I in my Savior am happy and blest,
Watching and waiting, looking above,
Filled with His goodness, lost in His love.